ന്യൂദൽഹി-വിസ ഫെസിലിറ്റേഷൻ സർവീസ് (വി.എഫ്.എസ്) കേന്ദ്രങ്ങൾ മലബാറിലും അനുവദിക്കണമെന്ന ആവശ്യം അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് ഇന്ത്യയിലെ സൗദി അംബാസിഡറുടെ ഉറപ്പ്. കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസിഡർ ഡോ. സാലിഹ് അൽ ഹുസൈനി ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യയിലേക്ക് വിസ ലഭിക്കാൻ പുതിയ നിയമം മൂലമുണ്ടായ പ്രയാസങ്ങൾ പരിഹരിക്കണമെന്ന് മടവൂർ ആവശ്യപ്പെട്ടു.