ന്യൂയോര്‍ക്ക് - ലോക കേരള സഭാ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഇന്ന് ന്യൂയോര്‍ക്കില്‍ തുടക്കം. ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ മൂന്നു ദിവസങ്ങളായി നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി വി.പി ജോയ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രമുഖ വ്യവസായി മലയാളികള്‍, ഐടി വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, വനിത സംരംഭകര്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.