കൊല്‍ക്കത്ത - പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി പി എമ്മും സഖ്യമായി മത്സരിക്കും. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇരുപാര്‍ട്ടികളും സഖ്യമുണ്ടാക്കിയിരുന്നു. എല്ലാ സഹകരണവും സി പി എമ്മിന് നല്‍കാന്‍ നിര്‍ദേശിച്ചതായി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. സംസ്ഥാനത്തെ 75000 ത്തില്‍ പരം പഞ്ചായത്ത് അംഗങ്ങളുടെ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. 2016 ലും 2021 ലും പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും ധാരണയോടെയാണ് മത്സരിച്ചത്. . ജൂലൈ എട്ടിനാണ് പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം.