Sorry, you need to enable JavaScript to visit this website.

ജപ്പാനിലെ ദ്വീപില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല 

നഗ്‌നരായ പുരുഷ•ാര്‍ക്ക് യഥേഷ്ടം എത്താവുന്ന ജപ്പാനിലെ ഒകിനോഷിമ ദ്വീപില്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.  യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച 240 ഏക്കറില്‍ പരന്ന് കിടക്കുന്ന ഒകിനോഷിമ ദ്വീപ് കപ്പലോട്ടക്കാരുടെ ഇഷ്ട കേന്ദ്രമാണ്. പ്രവേശനം 200 പുരുഷ•ാര്‍ക്ക് മാത്രമാണ് ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുക.  
മുനാകാറ്റ തായിഷയില്‍ നിന്നുള്ള പുരോഹിത•ാര്‍ക്ക് മാത്രമാണ് ദ്വീപിലേക്ക് പ്രവേശനം. 1904ല്‍ റഷ്യയുമായി നടന്ന യുദ്ധത്തില്‍ മരിച്ച നാവികരുടെ ഓര്‍മദിവസമായ മേയ് 27ന് 200 പുരുഷ•ാര്‍ക്ക് കൂടി ദ്വീപിലേക്ക് പ്രവേശനം അനുവദിക്കും.കൊറിയന്‍ ഉപദ്വീപിനും ജപ്പാനിലെ തെക്കു പടിഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ചെറിയൊരു ദ്വീപാണ് ഒകിനോഷിമ. 17ആം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചെന്ന് കരുതുന്ന ഒരു പുരാതനക്ഷേത്രമുണ്ട് ദ്വീപില്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചൈനയുമായും കൊറിയയുമായും കടല്‍ വ്യാപാരം ആരംഭിച്ച കാലത്താണ് ക്ഷേത്രം പണി കഴിപ്പിച്ചതെന്നാണ് കരുതുന്നത്. ദ്വീപിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനെപറ്റി വിശദീകരണം നല്‍കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. ആര്‍ത്തവ രക്തം അശുദ്ധമാണെന്ന ജാപ്പനീസ് വിശ്വാസമാണ് സ്ത്രീകളെ ഇവിടേക്ക് പ്രവേശിപ്പിക്കാത്തതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Latest News