നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം സമീപ കാലത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ വേട്ട നടത്തി. മലേഷ്യന്‍ പൗരത്വമുള്ള രണ്ട് വനിതകള്‍ അടക്കം നാല് യാത്രക്കാരെ അറസ്റ്റ് ചെയ്തു. ഇവര്‍ എയര്‍ ഏഷ്യ വിമാനത്തില്‍ ക്വാലാലംപുരില്‍ നിന്നാണ് കൊച്ചിയില്‍ വന്നിറങ്ങിയത്
നാല് യാത്രക്കാരില്‍ നിന്നായി 2207. 25 ഗ്രാം സ്വര്‍ണമാണ് പിടിച്ചത് .എല്ലാം വിവിധ നിറങ്ങള്‍ കൊടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ ആയിരുന്നു. വിപണിയില്‍ ഇതിന് 1,21,83,965 രൂപ വില വരും.
ഒറ്റനോട്ടത്തില്‍ ഈ ആഭരണങ്ങള്‍ സ്വര്‍ണ മാണന്ന് തിരിച്ചറിയാന്‍ കഴിയില്ലന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു . ലിഷാലിനി , നാഗരാജേശ്വരി , മതിയഴകന്‍ , മുരളി സോമന്‍ എന്നി യാത്രക്കാരെയാണ് അറസ്റ്റ് ചെയ്തത്. ദമ്പതികളാണെന്ന വ്യാജേനയാണ് പോകുവാന്‍ ശ്രമിച്ചത് .ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ തമ്മില്‍ ഒരു ബന്ധവും ഇല്ലന്ന് വ്യക്തമായതായി ഉദ്യോഗസ്ഥന്‍മാര്‍ പറഞ്ഞു. നാലു പേരേയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരം ത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണം ഊര്‍ജിതമാക്കിട്ടുണ്ട്