മക്ക- കേരളത്തിൽ നിന്ന് കാൽനടയായി ഈ വർഷത്തെ ഹജിന് വന്ന ശിഹാബ് ചോറ്റൂരിന് മക്കയിൽ എസ്.ഐ.സി സെൻട്രൽ കമ്മിറ്റി ഉജ്വല സ്വീകരണം നൽകി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ശിഹാബ് ചോറ്റൂരിനെ പുടവയണിയിച്ച് സ്വീകരിച്ചു.
സമസ്ത ഇസ് ലാമിക് സെന്റർ മക്ക സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മജ്‌ലിസുന്നൂർ വാർഷികവും ഈ വർഷത്തെ ഹജിന് എത്തിയ സമസ്ത നേതാക്കൾക്കുള്ള സ്വീകരണ പരിപാടിയും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മക്ക മജ്‌ലിസുന്നൂർ വാർഷിക വേദിയിൽ വെച്ചാണ് ശിഹാബ് ചോറ്റൂരിനെ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഷാളണിയിച്ച് ആദരിച്ചത്.
അബ്ദുസ്സമദ് പൂക്കോട്ടൂർ അനുഗ്രഹ പ്രഭാഷണം നടത്തി. ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി നസ്വീഹത് നൽകി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീർ ഫൈസി ദേശമംഗലം വിഖായ സമർപ്പണവും മുഖ്യപ്രഭാഷണവും നിർവഹിച്ചു. മഅമൂൻ ഹുദവി വണ്ടൂർ, മുഹമ്മദ്കുട്ടി ഫൈസി പട്ടിക്കാട്, കുഞ്ഞുമോൻ കാക്കിയ, വിഖായ സൗദി നാഷണൽ ചെയർമാൻ ഫരീദ് ഐക്കരപ്പടി, മാനു തങ്ങൾ, സിദ്ദീഖ് തങ്ങൾ, ഫാറൂഖ് മലയമമ്മ, നിസാർ നിലമ്പൂർ, ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. മക്ക സമസ്ത ഇസ് ലാമിക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. മുനീർ ഫൈസി മാമ്പുഴ സ്വാഗതവും ഇസ്സുദ്ധീൻ ആലുക്കൽ നന്ദിയും പറഞ്ഞു.