വൈദ്യുതി മോഷണം ഡ്രോണ്‍ ക്യാമറ പിടിച്ചു

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ വൈദ്യുതി മോഷണം ഡ്രോണ്‍ ക്യാമറ പിടിച്ചു. തലസ്ഥാനമായ ലഖ്‌നൗവിലെ വീടിന്റെ ടെറസില്‍നിന്ന് അനധികൃതമായി കണക്ഷന്‍ എടുക്കുന്നാണ് സംസ്ഥാനി ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഡ്രോണ്‍ ക്യാമറയില്‍ പതിഞ്ഞത്.
തലയ്ക്ക് മുകളില്‍ ഡ്രോണ്‍ ക്യാമറയുണ്ടന്ന കാര്യം ഇയാള്‍ അറിഞ്ഞില്ല. ഉദ്യോഗസ്ഥര്‍ വീടുകളില്‍ കയറി വൈദ്യുതി മോഷണം പരിശോധിക്കുന്നത് ഒഴിവാക്കാനാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ ഏര്‍പ്പെടുത്തിയത്.

 

Latest News