ദുബായ്- ദുബായി നഗരത്തില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ ഇന്ത്യ മുന്നില്‍. കഴിഞ്ഞ വര്‍ഷത്തെ കണക്ക് ഉദ്ധരിച്ച് ദുബായ് എഫ്.ഡി.ഐ മോണിറ്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബായില്‍ നേരിട്ട് നിക്ഷേപിക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങളിലാണ് ഇന്ത്യക്ക് സ്ഥാനം. കഴിഞ്ഞ വര്‍ഷം ദബായില്‍ പ്രഖ്യാപിച്ച നിക്ഷേപ പദ്ധതികളില്‍ ഇന്ത്യയില്‍നിന്നുളള നിക്ഷേപം .20 ശതമാനവുമായി അമേരിക്കയും 13 ശതമാനവുമായി യു.കെയുമാണ് ഇന്ത്യക്ക് മുന്നില്‍.
ഇന്ത്യയില്‍നിന്നുള്ള ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട പട്ടണമെന്നതു പോലെ ഇന്ത്യക്കാരുടെ പ്രിയങ്കര നിക്ഷേപ കേന്ദ്രമായും ദുബായി മാറുകയാണ്.
2021 ല്‍ ദുബായില്‍ ഇന്ത്യക്ക് 78 എഫ്.ഡി.ഐ പദ്ധതികാളായിരുന്നുവെങ്കില് കഴിഞ്ഞ വര്‍ഷം അത് 142 ആയി ഉയര്‍ന്നു. 363.85 മില്യണ്‍ ഡോളറായിരുന്നത് കഴിഞ്ഞ വര്‍ഷം 363.85 മില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്.