Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ ട്രെയിനിന്റെ കൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ശ്രമിച്ചതായി പ്രതിയുടെ മൊഴി

കണ്ണൂര്‍ - കണ്ണൂരില്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ  കൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ശ്രമിച്ചതായി ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി പോലീസിന് മൊഴി നല്‍കി. ട്രെയിനിന്റെ 19ാം കോച്ചും സമാനമായി കത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അതിനായി പ്ലാസ്റ്റിക് കുപ്പി കത്തിച്ച് ഈ സീറ്റിലേക്ക് ഇട്ടിരുന്നുവെന്നും പ്രതി പ്രസൂണ്‍ ജിത് സിക്ദറുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍ തീ പടര്‍ന്നില്ല. ട്രെയിനിന്റെ 17ാമത്തെ കോച്ച് കത്തിച്ചത് ഷൂസിന് തീകൊളുത്തിയാണെന്നും ഇയാളുടെ  മൊഴിയിലുണ്ട്. ഇയാളെ നിലവില്‍ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രതിയെ അന്വേഷണ സംഘം തെളിവെടുപ്പിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ബോഗിക്കുള്ളില്‍ എത്തിച്ച ശേഷം എങ്ങനെയാണ് തീവെച്ചതെന്ന കാര്യം പ്രസൂണ്‍ ജിത് സിക്ദര്‍ അന്വേഷണ സംഘത്തോട് വിശദീകരിച്ചു. 

 

Latest News