തിരുവനന്തപുരം - എസ് എഫ് ഐയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് . മാര്‍ക്ക് ലിസ്റ്റ് വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ വിശദീകരണം തൃപ്തികരമാണെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. എന്നാല്‍, കെ. വിദ്യക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം ഗുരുതരമാണെന്നും ഇക്കാര്യത്തില്‍ നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. വിദ്യക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് അന്വേഷണത്തില്‍ തെളിയട്ടെയെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.