ധൻബാദ്- ജാർഖണ്ഡിലെ ധൻബാദിൽ ഖനി ഇടിഞ്ഞുവീണ് മൂന്നു പേർ മരിച്ചു. നിരവധി പേർ ഖനിയുടെ ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ധൻബാദിൽനിന്ന് 21 കിലോമീറ്റർ അകലെ ഭൗരാ കോലിയേരി മേഖലയിലെ ഖനിയിൽ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും കൂടിയേക്കും. രക്ഷാപ്രവർത്തനം തുടരുകയാണ്.
അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയാണിത്. നിരവധി പ്രദേശവാസികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഗ്രാമീണരുടെ സഹായത്തോടെ മൂന്നുപേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.