തിരിച്ചറിയാത്ത 82 മൃതദേഹങ്ങള്‍ ആരുടേത് ? ഉത്തരം കാത്ത് ഒഡീഷ

ഭുവനേശ്വര്‍ - ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരില്‍ 82 ഓളം പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞില്ല. മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ 280 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. മരിച്ചവരുടെ തിരിച്ചറിയല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനായി മറ്റ് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തുകയാണെന്ന് അധികൃതര്‍ പറഞ്ഞു.  ഇരകളുടെ ബന്ധുക്കളെ സഹായിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വരുന്ന ആളുകള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്നുണ്ട്, ഭുവനേശ്വര്‍ എയിംസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചിരിക്കുന്ന 162 മൃതദേഹങ്ങളില്‍ 80 മൃതദേഹങ്ങള്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൈമാറിയതായും 82 പേരെ തിരിച്ചറിയാനാകാത്തതായും എയിംസ് അധികൃതര്‍ അറിയിച്ചു. ചില മൃതദേഹങ്ങള്‍ക്ക് ഒന്നിലധികം കുടുംബങ്ങള്‍ അവകാശവാദമുന്നയിക്കുന്നു എന്നതാണ് പ്രധാന പ്രശ്‌നം. അതിനാല്‍ ഇത്തരം കേസുകളില്‍ ഡി എന്‍ എ പരിശോധനയിലൂടെ സ്ഥിരീകരിച്ച ശേഷമാണ് മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നത്.

 

Latest News