ശ്രീനഗര്‍- ജമ്മു കശ്മീരില്‍ സ്‌കൂളില്‍ അബായ നിരോധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. ശ്രീനഗറിലെ റെയിന്‍വാരി ഏരിയയിലുള്ള വിശ്വഭാരതി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിന് പുറത്ത് പ്രകടനം നടത്തിയ്ത.
പ്രിന്‍സിപ്പലിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് അബായ നിരോധിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
അബായ അഴിച്ചുമാറ്റി സ്‌കൂള്‍ വളപ്പിലേക്ക് പ്രവേശച്ചാല്‍ മതിയെന്നാണ് ആവശ്യപ്പെട്ടത്. നിര്‍ദേശത്തെ എതിര്‍ത്തപ്പോള്‍ മദ്രസയില്‍ പോയിക്കോളാനാണ് പറഞ്ഞതെന്ന് വിദ്യര്‍ഥനി പറഞ്ഞു. പ്രിന്‍സിപ്പല്‍ അപകീര്‍ത്തി പദങ്ങള്‍ ഉപയോഗിച്ചുവെന്നും ആരോപണമുണ്ട്.
ഗേള്‍സ് സ്‌കൂളിനെ സഹവിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റാനും പ്രിന്‍സിപ്പല്‍ ശ്രമം നടത്തിയതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു.
അതേസമയം, തനിക്കെതിരായ എല്ലാ ആരോപണങ്ങളും പ്രിന്‍സിപ്പല്‍ നിഷേധിച്ചു. വെള്ള കോട്ടണ്‍ ഹിജാബ് അനുവദിക്കുന്ന ഡ്രസ് കോഡ് സ്‌കൂളിലുണ്ടെന്നും എന്നാല്‍ കുറച്ച് പെണ്‍കുട്ടികള്‍ മാത്രമാണ് ബുര്‍ഖ ധരിക്കുന്നതെന്നും അവര്‍ പറഞ്ഞു. അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണവും പ്രിന്‍സിപ്പല്‍ നിഷേധിച്ചു.
New Kashmir :
— Aabid Mir Magami عابد میر ماگامی (Athlete) (@AabidMagami) June 8, 2023
Abaya wearing girl students allege that they aren't allowed to enter School in Rainawari Srinagar.
I strongly oppose this and urge for immediate corrective action. This is the Vishwa Bharti Higher Secondary School Rainawari Srinagar, Kashmir.
I request the… pic.twitter.com/1UOuOCogyr