തിരുവനന്തപുരം- കഴിഞ്ഞ കുറെ ദിവസമായി മറുനാടൻ മലയാളി എന്ന ഓൺലൈൻ ചാനലും പി.വി അൻവർ എം.എൽ.എയുമായി കനത്ത പോർവിളി നടക്കുകയാണ്. എന്തുവന്നാലും മറുനാടൻ മലയാളിയെ പൂട്ടിക്കും എന്ന പ്രതിജ്ഞയിലാണ് അൻവർ. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും സഹായവും ഇതിനായി മറുനാടൻ തേടിയിട്ടുണ്ട്. ഇതിനിടെ തിരുവനന്തപുരത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസിന് മുന്നിലെത്തി പോർവിളി മുഴക്കിയിരിക്കുകയാണ് പി.വി അൻവർ എം.എൽ.എ.
'നീ കഴുകനെ പോലുയർന്നു പറന്നാലും,
നക്ഷത്രങ്ങൾക്കിടയിൽ കൂട് കൂട്ടിയാലും,
നിന്നെ ഞാൻ താഴെയിറക്കും എന്ന ഡയലോഗമാണ് അൻവർ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചത്. മറുനാടൻ മലയാളിയുടെ ഓഫീസിന് മുന്നിൽനിന്നാണ് ചിത്രമെടുത്തത്.