Sorry, you need to enable JavaScript to visit this website.

ശശി തരൂരിന് മുന്‍കൂര്‍ ജാമ്യം; രാജ്യം വിടുന്നതിന് വിലക്ക്

ന്യൂദല്‍ഹി- സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എം.പിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തരൂര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ പട്യാല ഹൗസിലെ പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാറാണു വിധി പറഞ്ഞത്.
ബോണ്ടായി ഒരു ലക്ഷം രൂപ തരൂര്‍ കെട്ടിവെക്കണമെന്നും അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും കോടതി വ്യക്തമാക്കി. ഉന്നതങ്ങളില്‍ സ്വാധീനമുള്ള ശശി തരൂരിനു ജാമ്യം നല്‍കിയാല്‍ രാജ്യംവിട്ടുപോകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവയുടെ വാദം.  നിരന്തരം യാത്രചെയ്യുന്ന ശശി തരൂര്‍ ഈ പഴുതുപയോഗിച്ചു രാജ്യം വിട്ടേക്കാം. ചില പ്രധാന സാക്ഷികള്‍ ഇപ്പോഴും തരൂരിനൊപ്പമാണു ജോലിചെയ്യുന്നതെന്നും ഇവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍ മുമ്പ് പറഞ്ഞതിനു വിരുദ്ധമായാണു പോലീസ് ഇപ്പോള്‍ വാദിക്കുന്നതെന്നു ശശി തരൂരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിങ്വിയും ചൂണ്ടിക്കാട്ടി.
അന്വേഷണവുമായി തരൂര്‍ സഹകരിച്ചതുകൊണ്ടാണ് അറസ്റ്റ് ചെയ്യാതിരുന്നതെന്നു കുറ്റപത്രത്തില്‍ പോലീസ് വക്തമാക്കിയിട്ടുണ്ടെന്നും അവര്‍ ബോധിപ്പിച്ചു. 
അഭിഭാഷകനായ വികാസ് പഹ്വ മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തന്നെ അറസ്റ്റ് ചെയ്യാതെ ദല്‍ഹി പോലീസ് അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യം  നല്‍കേണ്ടതാണെന്നാണ് ശശി തരൂര്‍ വാദിച്ചത്. അറസ്റ്റ് നടത്താതെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഏഴിന് വിചാരണ കോടതിയില്‍ ഹാജരാകാന്‍് തരൂരിനോടു കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. സുനന്ദയുടെ മരണത്തില്‍ തരൂരിനെതിരെ, ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കൊലപാതകമെന്ന നിലയില്‍ പോലീസ് കേസ് അന്വേഷിച്ചെങ്കിലും ഒടുവില്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു.
കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് തരൂരിനോട് ഈ മാസം ഏഴിന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു.  ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടി തരൂര്‍ കോടതിയെ സമീപിച്ചത്.
ശശി തരൂരിന് മുന്‍കൂര്‍ ജാമ്യം;
രാജ്യം വിടുന്നതിന് വിലക്ക്

Latest News