ഹൈദരാബാദ്- ആന്ധപ്രദേശില്‍ മുന്‍ സൈനികനായ ഭര്‍ത്താവിനെ യുവതി തീ കൊളുത്തി കൊലപ്പെടുത്തി. പൂജാരിവണ്ടിയപ്പള്ളി ഗ്രാമത്തിലാണ് സഭവം. മുന്‍ സൈനികനും 36 കാരനുമായ ശ്രീധറിനെയാണ് 34 കാരി മമത കൊലപ്പെടുത്തിയത്.
15 വര്‍ഷം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ശ്രീധര്‍ കഴിഞ്ഞ വര്‍ഷമാണ് നാട്ടിലേക്ക് മടങ്ങിയത്. അതിനുശേഷം വീട്ടില്‍ നിരന്തരം കലഹമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭര്‍തൃവീട്ടിലേക്ക് താമസം മാറ്റാന്‍ മമത നിര്‍ബന്ധം പിടിച്ചിരുന്നെങ്കിലും ശ്രീധര്‍ സമ്മതിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ശ്രീധറും ഭാര്യയും തമ്മില്‍ രൂക്ഷമായ വാക്കേറ്റുമുണ്ടായി. തുടര്‍ന്ന് ഉറങ്ങിക്കടന്ന ശ്രീധറിനെ ഡീസലൊഴിച്ച് കത്തിച്ചുവെന്ന് മമത പോലീസിനോട് സമ്മതിച്ചു.
അയല്‍ക്കാര്‍ ശ്രീധറിനെ ഉടന്‍ തന്നെ ബംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട മമതയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.