പറ്റ്‌ന- കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയുള്ള യോഗം 23ന് ബീഹാറില്‍ നടക്കും. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം 23ന് പറ്റ്‌നയിലാണ് നടക്കുകയെന്ന് തേജസ്വി യാദവാണ് അറിയിച്ചത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടയുള്ള മുന്‍നിര നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
നേരത്തെ ജൂണ്‍ 12ന് യോഗം ചേരാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസും ഡി. എം. കെയും ഉള്‍പ്പെടെയുള്ള ചില പാര്‍ട്ടികള്‍ തിയ്യതി മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്്‌സഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി വിരുദ്ധ തന്ത്രങ്ങള്‍ തയ്യാറാക്കാന്‍ കൂടിയാണ് നേതാക്കളുടെ യോഗം.