ഗുവാഹതി- അസമില്‍ ഇനി പത്താം ക്ലാസ് പൊതുപരീക്ഷയില്ല. സംസ്ഥാനതല പൊതുപരീക്ഷ നിര്‍ത്തലാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചു. 2024-25 അധ്യായന വര്‍ഷം മുതല്‍ ആയിരിക്കും പൊതുപരീക്ഷകള്‍ സംസ്ഥാനത്ത് ഇല്ലാതിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഇതിനോടനുബന്ധിച്ച് പുതിയ വിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.