Sorry, you need to enable JavaScript to visit this website.

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാമത് കേരളം

തിരുവനന്തപുരം- ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഇന്ത്യയില്‍ ഒന്നാമത് കേരളം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്  അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് സംസ്ഥാനം മുന്നിലെത്തിയത്. ആദ്യമായാണ് കേരളം ഒന്നാമതെത്തുന്നത്. 

ട്രോഫിയും പ്രശസ്തി പത്രവുമടങ്ങിയ പുരസ്‌ക്കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി. ആര്‍. വിനോദ് ഏറ്റുവാങ്ങി. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്ന കൃത്യമായതും ചിട്ടയായതുമായ പ്രവര്‍ത്തനത്തിന്റെ അംഗീകാരമാണ് പുരസ്‌ക്കാരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

Latest News