അല്‍ ഹസ്സ- സന്ദര്‍ശകവിസയില്‍ മകനെയും കുടുംബത്തെയും കാണാന്‍ എത്തിയ മലയാളി വനിത സൗദി അറേബ്യയിലെ അല്‍ഹസ്സയില്‍ ഹൃദയാഘാതംമൂലം മരണമടഞ്ഞു. ആലപ്പുഴ ചെമ്പകശ്ശേരില്‍ പുരയിടം വട്ടയാല്‍ വാര്‍ഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് (62) ആണ് മരണമടഞ്ഞത്. അല്‍ഹ സയിലുള്ള മകന്‍ മുനീറിന്റെ കുടുബത്തോടൊപ്പം താമസിക്കാനായി വിസിറ്റിംഗ് വിസയില്‍ രണ്ടുമാസം മുന്‍പാണ് നാട്ടില്‍നിന്നു എത്തിയത്. ചൊവ്വാഴ്ച നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അല്‍ഹസാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
നവയുഗം സാംസ്‌ക്കാരികവേദി ദമാം സിറ്റിയുടെ മുന്‍ മേഖല സെക്രട്ടറി ഹാരിസിന്റെ ഭാര്യാമാതാവാണ് പരേത. ഭൗതികശരീരം നാട്ടിലേക്ക് അയക്കുവാനുള്ള നിയമനടപടികള്‍ നവയുഗം അല്‍ഹസ മേഖലാ സെക്രട്ടറി ഉണ്ണി മാധവത്തിന്റെയും, കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞ്.
മക്കള്‍ : മുനീര്‍ മുഹമ്മദ് (സൗദി), മുനീഷ, മരുമക്കള്‍ : സുമയ്യ (സൗദി), പുത്തൂര്‍ ഹാരിസ് അബ്ദുല്‍ ഷുകൂര്‍ മാന്നാര്‍( ഖത്തര്‍). നസീമയുടെ അപ്രതീക്ഷിതനിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.