മൂന്നാര്‍ - മൂന്നാറില്‍ പലചരക്ക് കടയുടെ വാതില്‍ ഒറ്റയാന് പടയപ്പ തകര്‍ത്തു. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതിലാണ് തകര്‍ത്തത്. ഇതുവരെ 19 തവണ കാട്ടാനകള്‍ തന്റെ കട അക്രമിച്ചിട്ടുണ്ടെന്ന് കടയുടമ പുണ്യവേല്‍ പറഞ്ഞു. അതേസമയം മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. പ്രദേശവാസികള്‍ വിവരം അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.