Sorry, you need to enable JavaScript to visit this website.

പായസത്തിന് രുചി കുറഞ്ഞതിന്റെ പേരില്‍ വിവാഹ നിശ്ചയ വേദിയില്‍ കൂട്ടത്തല്ല്

ചെന്നൈ -  പായസത്തിന്റെ പേരില്‍ വിവാഹ നിശ്ചയ വേദിയില്‍ കൂട്ടത്തല്ല്. തമിഴ്‌നാട്ടിലെ സീര്‍കാഴിയില്‍ നടന്ന വിവാഹ നിശ്ചയത്തിലാണ് പായസത്തിന്റെ പേരില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല് അരങ്ങേറിയത്. സദ്യയ്‌ക്കൊപ്പം വിളമ്പിയ പായസത്തിന് രുചി പോരെന്ന് പറഞ്ഞ് വരന്റെ ബന്ധുക്കളാണ് ആദ്യം പ്രശ്‌നം തുടങ്ങിയത്. ചോറു കഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയതിന്റെ  പേരില്‍ ചിലര്‍ ആദ്യം എതിരഭിപ്രായം പറഞ്ഞു. തുടര്‍ന്നുള്ള തര്‍ക്കത്തില്‍ പായസത്തിന് രുചി പോരെന്ന് വരന്റെ ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു. ഇതോടെ ഇരുഭാഗത്തും അതിഥികള്‍ ചേര്‍ന്ന് തര്‍ക്കം തുടങ്ങി. ഇതിനിടെ വരന്റെ ഒപ്പമെത്തിയവരില്‍ ചിലര്‍ വധുവിന്റെ വീട്ടുകാര്‍ക്ക് നേരെ പായസം വലിച്ചെറിഞ്ഞു. അതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു. ഭക്ഷണശാലയ്ക്കുള്ളിലെ മേശയും കസേരയുമെല്ലാം ഉപയോഗിച്ചുകൊണ്ടുിള്ള ആക്രമണം ഓഡിറ്റോറിയത്തിന് പുറത്തെത്തി കൂട്ടത്തല്ലായി. തുടര്‍ന്ന് സീര്‍കാഴി പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തേയും പിന്തിരിപ്പിക്കുകയായിരുന്നു. കൂട്ടത്തല്ലിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഇരുഭാഗത്തും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

 

Latest News