Sorry, you need to enable JavaScript to visit this website.

സമസ്തയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായവ സി.ഐ.സിയുടെ നിയമാവലിയിൽ ഉണ്ടാവില്ലെന്ന് സാദിഖലി തങ്ങൾ

- വാഫി-വഫിയ്യ സംവിധാനം സമസ്തയുടെ നിയന്ത്രണത്തിൽ തുടരും. സി.ഐ.സി സെനറ്റിൽ അംഗീകരിച്ച പ്രമേയങ്ങൾ എന്ന നിലയിലുള്ള മറ്റു പ്രചാരണങ്ങൾ വാസ്തവവിരുദ്ധമെന്നും തങ്ങൾ

മലപ്പുറം - വാഫി-വഫിയ്യ സംവിധാനം സമസ്തയുടെ നിയന്ത്രണത്തിൽ തുടരുമെന്ന് സി.ഐ.സി സ്ഥാപനങ്ങളുടെ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വാഫി-വഫിയ്യ സംവിധാനത്തിലെ അക്കാദമികമായ എല്ലാ കാര്യങ്ങളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മാർഗനിർദേശങ്ങൾക്ക് വിധേയമായി മാത്രമായിരിക്കും. സമസ്ത നിയോഗിക്കുന്ന സമിതിയുമായി എല്ലാ വാഫി-വഫിയ്യ സ്ഥാപനങ്ങളും സഹകരിക്കും. സമസ്തയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായവ സി.ഐ.സിയുടെ നിയമാവലിയിൽ ഉണ്ടാവാൻ പാടില്ല. ഈ കാര്യങ്ങൾ ഇന്ന് ചേർന്ന സി.ഐ.സി സെനറ്റ് അംഗീകരിച്ച് പാസാക്കിയെന്നും സി.ഐ.സി പ്രസിഡന്റ് എന്ന നിലയിൽ സമസ്ത മുശാവറയെ ഈ വിവരം രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും തങ്ങൾ വ്യക്തമാക്കി.
അതേസമയം ഇന്നത്തെ സെനറ്റിൽ അംഗീകരിച്ച പ്രമേയങ്ങൾ എന്ന രീതിയിൽ നടക്കുന്ന മറ്റു പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും തങ്ങൾ വ്യക്തമാക്കി.
 

Latest News