മഥുര- അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വന്നാല്‍ മഥുരയില്‍നിന്ന് മാത്രമേ മത്സരിക്കു എന്ന് ബി.ജെ.പി എം.പി ഹേമമാലിനി പറഞ്ഞു.
'ഞാന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മഥുരയില്‍നിന്ന് മാത്രമേ മത്സരിക്കൂ. മറ്റേതെങ്കിലും സീറ്റില്‍ മത്സരിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കില്‍ അത് സ്വീകരിക്കില്ല,' മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹേമ മാലിനി.
മൂന്നാം തവണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് 'ഡ്രീം ഗേളിന്റെ' മറുപടി. 'ഞാന്‍ മത്സരിക്കണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നുവെങ്കില്‍, മഥുരയില്‍ സീറ്റ് തരും. തനിക്ക് ഭഗവാന്‍ കൃഷ്ണനോടും അവന്റെ ഭക്തരോടും അപാരമായ സ്‌നേഹമുണ്ടെന്നും അവരെ സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഒമ്പത് വര്‍ഷമായി തന്റെ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തില്‍ നരേന്ദ്ര മോഡി മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് നേതാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2014ലും 2019ലും മഥുര ലോക്‌സഭാ സീറ്റില്‍ ബി.ജെ.പി ടിക്കറ്റില്‍ ഹേമമാലിനി തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ചു. അതിനുമുമ്പ് അവര്‍ രാജ്യസഭാംഗമായിരുന്നു.