ന്യൂദല്‍ഹി - എഞ്ചിനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റഷ്യയിലേക്ക് തിരിച്ചുവിട്ടു. വിമാനം പുറപ്പെട്ട ശേഷം എഞ്ചിനുകളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്രയും വേഗം എത്തിക്കാന്‍ ശ്രമിക്കുണ്ടെന്നും എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു.