Sorry, you need to enable JavaScript to visit this website.

അജ്മാനില്‍ പ്രവാസി കൊല്ലപ്പെട്ടു; പ്രതിയ ആറുമണിക്കൂറിനകം പിടിച്ച് പോലീസ്

അജ്മാന്‍- യു.എ.ഇയില്‍ കൂടെ താമസിച്ചിരുന്നയാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഏഷ്യക്കാരനായ പ്രതിയെ അജ്മാന്‍ പോലീസ് ആറു മണിക്കൂറിനകം പിടികൂടി. പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അല്‍കറാമ പ്രദേശത്തുനിന്നാണ് പിടികൂടിയതെന്ന് അജ്മാന്‍ പോലീസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. കൊല്ലപ്പെട്ടയാളും ഏഷ്യക്കാരനാണ്. ഇരുവരുടേയും പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
അജ്മാനിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തൊഴിലാളികള്‍ താമസിക്കുന്ന റൂമില്‍നിന്നുള്ള ദുര്‍ഗന്ധത്തെ കുറിച്ച് വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് അജ്മാന്‍ പോലീസിലെ ഇന്‍വെസ്റ്റിഗേഷന്‍സ് മേധാവി ക്യാപ്റ്റന്‍ അഹ്്മദ് സഈദ് അല്‍ നുഐമി പറഞ്ഞു. പോലീസ് സ്ഥലത്തെത്തി റൂം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
അറുപത് വയസ്സു കഴിഞ്ഞ ഏഷ്യക്കാരനാണ് കൊല്ലപ്പെട്ടത്. മറ്റു തൊഴിലാളികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടയാളോടൊപ്പം താമസിച്ചരുന്ന യുവാവിന് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചത്. പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ പ്രതി മാറിമാറി കഴിയുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി അജ്മാന്‍ പോലീസ് പറഞ്ഞു. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് സംഭവമെന്നും ആദ്യം മരക്കഷ്ണം കൊണ്ടും പിന്നീട് കത്തി കൊണ്ടും കുത്തിക്കൊലപ്പെടുത്തിയെന്നും പ്രതി പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. സാമ്പത്തിക തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് കരുതുന്നു.

 

 

Latest News