ന്യൂദല്‍ഹി - ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ മൊഴി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍ ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബ്രിജ് ഭൂഷണെതിരെ നേരത്തെ പെണ്‍കുട്ടി നല്‍കിയ രണ്ട് പീഡന പരാതികളിലെയും മൊഴി പിന്‍വലിച്ച് മജിസ്‌ട്രേറ്റ് മുമ്പാകെ പുതിയ മൊഴി നല്‍കിയാതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് വെളിപ്പെടുത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനൊരുങ്ങുകയാണ് പൊലീസ്. ഇതിനിടെ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ വസതിയില്‍ ഡല്‍ഹി പോലീസ് സംഘമെത്തി. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള വസതിയിലാണ് അന്വേഷണ സംഘമെത്തിയത്. കേസുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് 12 പേരുടെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം. മൊഴി നല്‍കിയവരുടെ പേരും വിലാസവും തിരിച്ചറിയല്‍ കാര്‍ഡും പൊലീസ് ശേഖരിച്ചു. ബ്രിജ്ഭൂഷണ്‍ സിങ്ങിനെ പോലീസ് ചോദ്യം ചെയ്തിരുന്നോ എന്നറിയില്ല. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇതുവരെ 137 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.