ഹരിദ്വാര്‍- ഉത്തരാഖണ്ഡിലെ മൂന്ന് ക്ഷേത്രങ്ങളില്‍ ശരീരത്തിന്റെ 80 ശതമാനം വരെ മറയ്ക്കാത്ത സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചു. അഖില ഭാരതീയ അഖാര പരിഷത്ത് മേധാവി മഹന്ത് രവീന്ദ്ര പുരിയാണ് ഇക്കാര്യം അറിയിച്ചത്. ഹരിദ്വാറിലെ ദക്ഷ പ്രജാപതി ക്ഷേത്രം, പൗരി ഗര്‍വാളിലെ നീലകണ്ഠ മഹാദേവ ക്ഷേത്രം, ഡെറാഡൂണിലെ തപ്‌കേശ്വര്‍ മഹാദേവ ക്ഷേത്രം എന്നിവയിലാണ് ശരീരം മറയ്ക്കാത്ത സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചത്. പഞ്ചായത്ത് അഖാഡ മഹാനിര്‍വാണിയുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളാണിത്.