തിരുവനന്തപുരം- സംസ്ഥാനത്ത് എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ 28,891 നിയമലംഘനങ്ങള്‍ കണ്ടെത്തി. രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള കണക്കാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ നിയമലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങള്‍ കണ്ടെത്തി. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് അഞ്ച് മണിവരെ കണ്ടെത്തിയത്.
തിങ്കളാഴ്ച കണ്ടെത്തിയ നിയമലംഘനങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ നോട്ടീസ് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.