ദുബായ് - ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹോദരനും ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ. അഷ്‌റഫ് അലിയുടെയും സീന അഷ്‌റഫ് അലിയുടെയും മകള്‍ ഫഹിമയും കണ്ണൂര്‍ എം.എം. റെസിഡന്‍സ് മുസ്തഫ മുല്ലിക്കോട്ടിന്റെയും (ചെയര്‍മാന്‍, സിറാജ് ഇന്റര്‍നാഷനല്‍ ഗ്രൂപ്പ്, ദുബായ്) റഷീദയുടെയും മകന്‍ മുബീനും വിവാഹിതരായി.
അബുദാബി എമിറേറ്റ്‌സ് പാലസില്‍ നടന്ന ചടങ്ങില്‍ എം.എ. യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു. യുഎഇ സഹിഷ്ണതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, വിദേശകാര്യ സഹമന്ത്രി ശൈഖ് ശഖ്ബൂത്ത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍, ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂനസ് ഹാജി അല്‍ ഖൂരി, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഖലീല്‍ മുഹമ്മദ് ഫൗലാദി, സൗദി അറേബ്യയിലെ ഒത്തൈം ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഷെയ്ഖ് ഫഹദ് അല്‍ ഒത്തൈം, ഷെയ്ഖ് ഖാലിദ് അല്‍ സലൈമി, യുഎഇ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, ഇറ്റാലിയന്‍ സ്ഥാനപതി ലോറന്‍സൊ ഫനാറ, അയര്‍ലന്‍ഡ് സ്ഥാനപതി അലിസണ്‍ മില്‍ട്ടന്‍, പി.വി. അബ്ദുല്‍ വഹാബ് എംപി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, വ്യവസായികളായ അജയ് ബിജലി, ജോയ് ആലുക്കാസ്, വിനോദ് ജയന്‍, കെ. മാധവന്‍, അബ്ദുല്‍ ഖാദര്‍ തെരുവത്ത്, എം.പി. അഹമ്മദ്, ഷംലാല്‍ അഹമ്മദ്, മുരളീധരന്‍, ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
മമ്മൂട്ടി, ഭാര്യ സുള്‍ഫത്ത്, മോഹന്‍ലാല്‍, ഭാര്യ സുചിത്ര, ജയറാം, ഭാര്യ പാര്‍വതി, മക്കളായ കാളിദാസ്, മാളവിക, ദിലീപ്, ഭാര്യ കാവ്യാ മാധവന്‍, കുഞ്ചാക്കോ ബോബന്‍, ഭാര്യ പ്രിയ, ജയസൂര്യ, ഭാര്യ സരിത, ആസിഫ് അലി, ഭാര്യ സമ, ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി, അപര്‍ണ ബാലമുരളി എന്നിവരും പങ്കെടുത്തു.