കല്‍പറ്റ-മാരകയിനം മയക്കുമരുന്നുമായി യുവാവ് പോലീസ് പിടിയിലായി. കമ്പളക്കാട് മുണ്ടോളന്‍ അര്‍ഷല്‍ അമീനാണ്(26) 0.280 ഗ്രാം എം.ഡി.എം.എ സഹിതം അറസ്റ്റിലായത്. കമ്പളക്കാട് സ്റ്റേഷന്‍ പരിധിയിലെ ഒന്നാംമൈലില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എം.ഡി.എം.എ തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു.