തിരുവനന്തപുരം - ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷമെത്തുമെന്ന പ്രവചനം തിരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് കാലവര്‍ഷമെത്താന്‍ ഇനിയും മൂന്ന് ദിവസമെങ്കിലും വൈകുമെന്നാണ് നിലവില്‍ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് സാധാരണയായി ജൂണ്‍ ഒന്ന് മുതലാണ് മണ്‍സൂണ്‍ ആരംഭിക്കുന്നത്. ലക്ഷദ്വീപ് വരെ എത്തിയെങ്കിലും കേരള തീരത്തേക്ക് കാലവര്‍ഷം എത്താന്‍ സാഹചര്യങ്ങള്‍ അനുകൂലമായിട്ടില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് ഇപ്പോള്‍ പറയുന്നത്. ഞായറാഴ്ച ശക്തമായ മഴയ്ക്ക് സൂചന നല്കി ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത് പിന്നീട് പിന്‍വലിച്ചിരുന്നു.