കോയമ്പത്തൂര്‍- തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മകളെ പീഡിപ്പിച്ച 54 കാരനായ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോടനൂര്‍ പോലീസ് പറഞ്ഞു.
പോടന്നൂരിന് സമീപം ചെട്ടിപ്പാളയം റോഡില്‍ താമസിക്കുന്ന പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്ന ഇയാള്‍ ഭാര്യയുമായി വഴക്കിടാറുണ്ടെന്നും പോലീസ് പറഞ്ഞു.
മദ്യപിച്ചെത്തിയ പിതാവ് ജൂണ്‍ ഒന്നിനു രാത്രി തന്നെ ഉപദ്രവിച്ചുവെന്നാണ് കോളേജ് വിദ്യാര്‍ഥിനി നല്‍കിയ പരാതി. സംഭവം അമ്മയോട് പറഞ്ഞപ്പോള്‍ ഇയാള്‍ ഭീഷണിപ്പെടുത്തി. ഭാര്യയെ കത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതിനു പിന്നാലെ വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇന്‍സ്‌പെക്ടര്‍ ജെസിസ് ഉദയരാജ് പറഞ്ഞു.