സോൻഭദ്ര (യു.പി) - വീട്ടിൽ ഉറങ്ങുന്നതിനിടെ രണ്ട് കുട്ടികൾ പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ സോൻഭദ്ര ബാരിപ്പൂർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. റീത (4), സീത (7) എന്നി രണ്ട് പെൺകുട്ടികളാണ് മരിച്ചത്. ഉടനെ തൊട്ടടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.