വിശാഖപട്ടണം- സിനിമയിൽ അഭിനയിപ്പിക്കുന്നതിന് വേണ്ടി വർഷങ്ങളായി അമ്മ ശരീര വളർച്ചയ്ക്കുള്ള ഹോർമോൺ ഗുളികകൾ നൽകിക്കൊണ്ടിരുന്ന പെൺകുട്ടിയെ മോചിപ്പിച്ചു. ആന്ധ്രാപ്രദേശി വിജയനഗരം സ്വദേശിയായ പതിനാറുകാരിയെയാണ് ബാലാവകാശ കമ്മീഷൻ മോചിപ്പിച്ചത്.
കഴിഞ്ഞ നാലു വർഷമായി പെൺകുട്ടി ശരീര വളർച്ച കൂട്ടുന്നതിനുള്ള ഹോർമോൺ ഗുളികകൾ കഴിക്കുകയായിരുന്നു പെൺകുട്ടി. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ചൈൽഡ് ലൈനിൽ വിളിച്ചു പരാതി പറഞ്ഞത്. ഗുളികകളുടെ പാർശ്വഫലം മൂലമുള്ള വേദന താങ്ങാനാകാത്ത അവസ്ഥയിലായിരുന്നു പെൺകുട്ടി. ഗുളിക കഴിക്കാൻ വിസമ്മതിച്ചാൽ പെൺകുട്ടിയെ അമ്മ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഷോക്കടിപ്പിക്കുമെന്നും പെൺകുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയിൽ പറയുന്നു. വീട്ടിലെത്തുന്ന സിനിമാ പ്രവർത്തകരോട് അടുത്തിടപഴകാൻ അമ്മ നിർദ്ദേശിച്ചുവെന്നും കുട്ടിയുടെ പരാതിയിലുണ്ട്.