മക്ക- ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ ജിദ്ദ എയര്‍പോര്‍ട്ട് വഴി മക്കയിലെത്തിയ ആദ്യ സംഘം മലയാളി ഹാജിമാരെ മക്ക കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി മുസല്ലയടങ്ങിയ കിറ്റും പ്രഭാത ഭക്ഷണവും നല്‍കി സ്വീകരിച്ചു.
രാവിലെ അഞ്ച് മണിയോടെ ജിദ്ദ എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയ
145 അംഗ ആദ്യ സംഘം രാവിലെ എട്ട് മണിയോടെയാണ് താമസ സ്ഥലമായ അസീസിയയിലെ എട്ടാം നമ്പര്‍ ബ്രാഞ്ചിലെ 260 ാം നമ്പര്‍ കെട്ടിടത്തില്‍ എത്തിയത്
ഉച്ചയോടെ 325 ാം നമ്പര്‍ കെട്ടിടത്തില്‍ എത്തിയ 290 ഹാജിമാര്‍ക്കും ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്തു
മക്ക കെ എം സി സി ഹജ്ജ് സെല്‍ ചെയര്‍മാന്‍ കുഞ്ഞുമോന്‍ കാക്കിയ, ചീഫ് കോ ഓര്‍ഡിനേറ്റര്‍ മുജീബ് പൂക്കോട്ടൂര്‍, കണ്‍വീനര്‍ സുലൈമാന്‍ മാളിയേക്കല്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ മുസ്തഫ മുഞക്കുളം ട്രഷറര്‍ നാസര്‍ കിന്‍സാറ, മക്ക കെഎം സിസി ഓര്‍ഗാനൈസിംഗ് സെക്രട്ടറി മുസ്തഫ മലയില്‍ കുഞ്ഞാപ്പ പൂകോട്ടൂര്‍, ഇസ്സുദ്ധീന്‍ ,ഹാരിസ് പെരുവള്ളൂര്‍ ,എംസി നാസര്‍ സിദ്ധിക്ക് റാണ ,സമീര്‍ ബദര്‍ ,സക്കീര്‍ കാഞ്ഞങ്ങാട് ,മുഹമ്മദ് മൗലവി ഷാഹിദ് പരേടത്ത് ,വനിതാ കെ എം സിസി നേതാകളായ സുലൈഖ അബ്ദുന്നാസര്‍ ,സല്‍മ സുലൈമാന്‍, സൈഫുന്നീസ മജീദ് സറീന ആസിഫ് ,മുബശ്ശിറ ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി..