Sorry, you need to enable JavaScript to visit this website.

ഡി.ജി.പിയെ സംസ്ഥാന സര്‍ക്കാരുകള്‍ നിയമിക്കേണ്ട -സുപ്രീം കോടതി

ന്യൂദല്‍ഹി-ഡിജിപിമാരെ നിയമിക്കുന്നതിനു നടപടികള്‍ പൂര്‍ത്തിയാക്കുന്ന സംസ്ഥാനങ്ങളുടെ അധികാരം സുപ്രീം കോടതി യുപിഎസ്‌സിക്കു വിട്ടു. ഡിജിപി വിരമിക്കുന്നതിനു മൂന്നു മാസം മുമ്പ് ആ സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനു നല്‍കണമെന്നും യോഗ്യരായ മൂന്നു പേരെ കണ്ടെത്തി യുപിഎസ്‌സി സംസ്ഥാന സര്‍ക്കാരിനു കൈമാറണമെന്നും ഇതില്‍ നിന്നു ഉചിതരായവരെ തെരഞ്ഞെടുക്കാമെന്നും കോടതി നിര്‍ദേശിച്ചു. ഡിജിപി നിയമനമെന്നതു സ്ഥിരമായിരിക്കണമെന്നും കുറഞ്ഞത് രണ്ട് വര്‍ഷം സേവന കാലാവധിയുണ്ടായിരിക്കണമെന്നും അടിവരയിട്ടു നിര്‍ദേശിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, സംസ്ഥാനങ്ങള്‍ രാഷ്ട്രീയ താത്പര്യ പ്രകാരം ഇടക്കാല ഡിജിപിയെ നിയമിക്കരുതെന്നും ഉത്തരവിട്ടു.
പോലീസ് നടപടി പരിഷ്‌കരണത്തിനും സുതാര്യതയുറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട് 2006 ലെ പ്രകാശ് സിംഗ് കേസിലെ ഉത്തരവില്‍ വരുത്തിയ ഭേദഗതികളിലാണ് സുപ്രീം കോടതി പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയത്. പോലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നവര്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും സേവന കാലാവധിയുണ്ടാകണമെന്നും രണ്ട് വര്‍ഷം പൂര്‍ത്തിയാക്കാതെ ഡിജിപി സ്ഥാനത്തു നിന്നു മാറ്റരുതെന്നും പ്രകാശ് സിംഗ് കേസില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
   
 
 

Latest News