ജിസാൻ- പ്രാദേശിക ചരിത്രമെഴുത്തിലെ പുതിയ അധ്യായം തീർത്ത് ഒരു താലൂക്ക് തന്നെ പരാമർശ വിധേയമാക്കിയ 'വടക്കാങ്ങര അംശം ദേശം' ചരിത്ര പുസ്തകത്തിന്റെ ഗൾഫ്തല പ്രകാശനം ബിഷയിൽ വെച്ച് നടന്നു. ബിഷ കെ.എം.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ബിഷ കെ.എം.സി.സി പ്രസിഡന്റ് ഹംസ ഉമ്മർ താനാണ്ടി, സത്താർ കുന്നപ്പള്ളിക്ക് കൃതി നൽകി പ്രകാശന കർമം നിർവഹിച്ചു.
ചടങ്ങിൽ ഹംസ ഉമ്മർ താനാണ്ടി അധ്യക്ഷത വഹിച്ചു. ഫാരിസ് പാക്കത്ത് സ്വാഗതം പറഞ്ഞു. ഗ്രന്ഥകാരൻ അബ്ദുറഹ് മാൻ കുറ്റിക്കാട്ടിൽ, അസീസ് മടവൂർമുക്ക്, ജാസിർ കൊണ്ടോട്ടി, ബഷീർ താനാളൂർ, ലത്തീഫ് കൊല്ലം എന്നിവർ ആശംസകൾ നേർന്നു. ബഷീർ താനാളൂർ, റിയാസ് പഴമള്ളൂർ, ഹാരിസ് പാക്കത്ത്, അസീസ് മടവൂർമുക്ക്, ജാസിർ കൊണ്ടോട്ടി, സലാം ചേലേമ്പ്ര, നാസർ ആരാമ്പ്രം, ലത്തീഫ് കൊല്ലം, റിയാസ് മണ്ണാർക്കാട്, ജമാൽ കുന്നപ്പള്ളി, മുനീർ ചക്കര എന്നിവർ വടക്കാങ്ങര അംശം ദേശം ചരിത്ര പുസ്തക പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.