Sorry, you need to enable JavaScript to visit this website.

ജയിലിലാകാന്‍ കാരണം കടക്കെണി; പക്ഷേ ആളുകള്‍ സ്ത്രീകളെ കുറിച്ച് കഥകള്‍ മെനയുന്നു

കയ്‌റോ- കടക്കെണിയെ തുടര്‍ന്നാണ് ജയിലിലായതെങ്കിലും മോചിതരായതിനുശേഷം തീരാകളങ്കവുമായി ജീവിതം വഴിമുട്ടി ഈജിപ്ഷ്യന്‍ വനിതകള്‍. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍സീസി ഉത്തവിട്ടതിനെ തുടര്‍ന്ന് കടക്കെണിയില്‍ ജയിലിലായിരുന്ന 85 തടവുകാരെ മോചിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ സഹായവും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ പിന്തുണയും ഉണ്ടായിരുന്നിട്ടും ഈജിപ്ഷ്യന്‍ സ്ത്രീകള്‍ സാമൂഹിക കളങ്കം നേരിടുകയാണെന്ന് എന്‍ജിഒ പ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ ഈജിപ്ത് സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 30 ശതമാനത്തിലധികം ഉയര്‍ന്നതോടെ പലരുടേയും ജീവിതമാര്‍ഗങ്ങള്‍ വഴിമുട്ടി.  രാജ്യത്തെ 104 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ 60 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയോ അടുത്തോ ആണെന്ന് കണക്കാക്കപ്പെടുന്നു.
തടവുകാരെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ ഈജിപ്ത് അധികൃതര്‍ പുറത്തുവിടുന്നില്ല. എന്നാല്‍ ജയിലിലുള്ള പാവപ്പെട്ട സ്ത്രീകളില്‍ പലരും വിവാഹമോചനം നേടിയവരോ  ചികിത്സിക്കാന്‍ കടമെടുത്തവരോ ആണെന്ന് എന്‍.ജി.ഒകള്‍ പറയുന്നു.
അനാഥയായ മരുമകളുടെ വിവാഹത്തിനായി നാലു വര്‍ഷം മുമ്പ് വീട്ടുപകരണങ്ങള്‍ വായ്പയ്ക്ക് വാങ്ങിയതിനെ തുടര്‍ന്നാണ്  താന്‍ കടക്കെണിയിലായതായതെന്ന് മൂന്ന് കുട്ടികളുള്ള മാതാവ് പറഞ്ഞു.
30,000 ഈജിപ്ഷ്യന്‍ പൗണ്ടും പലിശയിനത്തില്‍ 16,000 പൗണ്ടും നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ ഷോപ്പുടമ  പോലീസില്‍ അറിയിച്ചു.
അഭാവത്തില്‍ കോടതി  ജയില്‍ ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് പോലീസില്‍നിന്ന് ഒളിച്ചുകഴിഞ്ഞിരുന്ന ഇവര്‍ ചില്‍ഡ്രന്‍ ഓഫ് ഫീമെയില്‍ പ്രിസണേഴ്‌സ് അസോസിയേഷന്‍ എന്ന എന്‍ജിഒയെ സമീപിച്ചു. അസോസിയേഷനാണ് കടം വീട്ടാന്‍ സഹായിച്ചത്. എപ്പോഴാണ് പോലീസ് വാതിലില്‍ മുട്ടുക എന്ന ഭയത്തില്‍
ഉറങ്ങാന്‍ കഴിഞ്ഞിരുന്നതെന്നും അവര്‍ പറഞ്ഞു.  
മൂന്നു പെണ്‍മക്കളുണ്ടെന്നും നമ്മള്‍ എന്താണ് ചെയ്തതെന്ന് ആളുകള്‍ക്ക് അറിയില്ലെന്നും  അവര്‍ ഇല്ലാക്കഥകള്‍ പരത്തുന്നുവെന്നും അര്‍ബുദത്തിന് ചികിത്സ തേടിയിരുന്ന സ്ത്രീ പറഞ്ഞു.  
കടക്കെണിയില്‍പ്പെട്ട് ജയിലിലായതിനുശേഷം മോചിതരായ മിക്ക സ്ത്രീകളും ജോലി കണ്ടെത്തുന്നതിനോ അവരുടെ പഴയ താമസസ്ഥലങ്ങളില്‍ തുടരുന്നതിനോ പാടുപെടുകയാണെന്ന് ചില്‍ഡ്രന്‍ ഓഫ് ഫീമെയില്‍ പ്രിസണേഴ്‌സ് അസോസിയേഷനിലെ ഫീനിക്‌സ് പ്രോജക്ട് ഡയറക്ടര്‍ ലാമിയ മാഗ്ഡി പറഞ്ഞു.

 

Latest News