ഭുവനേശ്വര്‍- ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ പെട്ടവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കും. അപകടത്തില്‍ ഗുരുതര പരുക്കുകളേറ്റവര്‍ക്കു രണ്ടു ലക്ഷം രൂപയും പരുക്കുകളുള്ളവര്‍ക്കു 50,000 രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെയാണു നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് തുക നല്‍കുക. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.
അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായും കേന്ദ്രമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനു സാധ്യമായ എല്ലാവഴികളും തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭുവനേശ്വറില്‍ നിന്നും കൊല്‍ക്കത്തിയില്‍ നിന്നുമുള്ള രക്ഷാപ്രവര്‍ത്തകരുടെ സംഘവും എന്‍ഡിആര്‍എഫും എയര്‍ഫോര്‍സും സജ്ജമാണെന്നും റെയില്‍വേ മന്ത്രി അറിയിച്ചു.