ന്യൂദല്‍ഹി- ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 50 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്ന് രാത്രിയാണ് അപകടം നടന്നത്.ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച കോറമാണ്ടല്‍ എക്‌സ്പ്രസിന്റെ 15 കോച്ചുകള്‍ പാളം തെറ്റിയാണ് അപകടം. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മുപ്പതോളം പേരുടെ പരിക്ക് ഗുരുതരമാണ്. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപം രാത്രി 7.20 ഓടെയാണ് അപകടം. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ഷാലിമാര്‍ സ്റ്റേഷനില്‍ നിന്ന് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് വരികയായിരുന്നു കോറോമാണ്ടല്‍ എക്സ്പ്രസ്. നിരവധി ആംബുലന്‍സുകളിലായി പരിക്കേറ്റവരെ ആശുപ്ത്രിയിലെത്തിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ സേനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.