അജ്മാന്‍ - ഈ മാസം ഇന്ധന വില കുറഞ്ഞതിനാല്‍ അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ടാക്‌സി നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. ഈ മാസം ടാക്‌സി യാത്രക്കാര്‍ കിലോമീറ്ററിന് 1.81 ദിര്‍ഹം നല്‍കിയാല്‍ മതിയെന്ന് അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.
ഈ നിരക്ക് കഴിഞ്ഞ മാസത്തേക്കാള്‍ നാല് ഫില്‍സ് കുറവാണ്. കിലോമീറ്ററിന് 1.85 ദിര്‍ഹമായിരുന്നു കഴിഞ്ഞ മാസം ഈടാക്കിയിരുന്നത്. ാേസൂപ്പര്‍ 98, സ്‌പെഷ്യല്‍ 95, ഇപ്ലസ് എന്നീ തരം പെട്രോളുകള്‍ക്ക് ഈ മാസം രാജ്യത്ത് വില ലീറ്ററിന് 21 ഫില്‍സ് കുറച്ചിരുന്നു. നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. സൂപ്പര്‍ 98, സ്‌പെഷ്യല്‍ 95 നിരക്കുകള്‍ 6.6 ശതമാനവും ഇ പ്ലസ് 7 ശതമാനവും കുറച്ചു.