ന്യൂദല്‍ഹി- കേരളത്തിലെ ട്രെയിന്‍ തീവെപ്പ് കേസുകളില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്. രണ്ടു സംഭവങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ എന്‍ഐഎക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രെയിനുകള്‍ക്ക് തീ വെച്ച രണ്ട് സംഭവങ്ങളെയും അങ്ങേയറ്റം ഗൗരവമായാണു കാണുന്നത്. കുറ്റക്കാരെ ഒരു തരത്തിലും വെറുതെ വിടില്ല. പ്രതികളെ കണ്ടെത്തി ഉചിതമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റെയില്‍ മന്ത്രാലയത്തിന്റെ ഉള്‍പ്പടെ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ വിവരിക്കാന്‍ ബിജെപി ഓഫീസില്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.