ലഖ്നൗ- ഇന്ത്യയിലെ മുസ്്‌ലിംകളെയും ദലിതുകളെയും പറ്റി രാഹുൽ ഗാന്ധി പറഞ്ഞത് കയ്‌പേറിയ സത്യമാണെന്ന് ബി.എസ്.പി നേതാവ് മായാവതി. രാജ്യത്തെ ദലിതുകളുടെയും മുസ്ലിംകളുടെയും ദയനീയാവസ്ഥയെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേരിക്കൻ സന്ദർശനത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയിലെ കോടിക്കണക്കിന് ദലിതുകളുടെയും മുസ്ലീങ്ങളുടെയും ദയനീയാവസ്ഥയെക്കുറിച്ചും അവരുടെ ജീവിതത്തിനും മതത്തിനും ഉള്ള അരക്ഷിതാവസ്ഥയെ കുറിച്ചും രാഹുൽ ഗാന്ധിയുടെ യുഎസ് പര്യടനത്തിനിടെ നടത്തിയ പ്രസ്താവന കയ്‌പേറിയ സത്യമാണ്. ഇത്തരം ദുരവസ്ഥക്ക് കാരണം രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാറാണെന്നും മായാവതി പറഞ്ഞു.
'യുപി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും സർക്കാരുകൾ മുസ്ലിംകളെയും ദലിതുകളെയും അവഗണിക്കുകയാണ്. യുപിയിലെ ബി.എസ്.പി സർക്കാറാണ് നിയമവാഴ്ച സ്ഥാപിക്കുകയും എല്ലാവർക്കും നീതി ലഭ്യമാക്കുകയും ചെയ്തതെന്നും മായാവതി പറഞ്ഞു. യ്തു.
അടുത്ത മൂന്ന്-നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭാരതീയ ജനതാ പാർട്ടിയെ തകർക്കുമെന്ന് രാഹുൽ ഗാന്ധി വ്യാഴാഴ്ച പറഞ്ഞിരുന്നു.