Sorry, you need to enable JavaScript to visit this website.

നഗ്നതാ പ്രദര്‍ശനം: സവാദ് ജാമ്യം  നേടി പുറത്തെത്തിയാല്‍ സ്വീകരണം 

തിരുവനന്തപുരം- കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് പിടിയിലായ സവാദിനെ പിന്തുണച്ചും ആരോപണമുന്നയിച്ച നടിയ്‌ക്കെതിരെ വിമര്‍ശനവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. സംഘടനാ അദ്ധ്യക്ഷന്‍ വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സവാദിന് ജാമ്യം ലഭിച്ച് പുറത്തെത്തിയാല്‍ സ്വീകരണം നല്‍കുമെന്നാണ് അറിയിച്ചത്. നടിയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപ്പരാതിയാണിതെന്നും നടിയ്ക്കെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മെന്‍സ് അസോസിയേഷന്‍ അറിയിച്ചു. സവാദിന് ജാമ്യം കിട്ടിയിട്ടില്ല. നാളെ ജാമ്യം കിട്ടുമെന്ന് കരുതുന്നു. മജിസ്ട്രേറ്റ് ലീവാണ്. പുറത്തിറങ്ങുമ്പോള്‍ സവാദിനെ ഹാരമിട്ട് സ്വീകരിക്കും. വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു. 'ആത്മഹത്യ മുന്നില്‍ക്കണ്ടാണ് അദ്ദേഹം ജയിലില്‍ നിന്നിറങ്ങുന്നത്. പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കുടുംബമൊക്കെ വീട് പൂട്ടിപ്പോയി. അത്യാവശ്യം ഡീസന്റ് ഫാമിലിയാണ്. പുള്ളിക്കാരന്‍ ആകെ തകര്‍ന്ന് വല്ലാത്തൊരവസ്ഥയിലാണ്. ഫുഡ് കഴിക്കുന്നില്ല. പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ആള്‍ എന്തും ചെയ്യാം. ആ മാനസികാവസ്ഥ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.' അജിത് കുമാര്‍ പ്രതികരിച്ചു. സ്വീകരണത്തിന് സംഘടനയുടെ ഒരുപാട് അംഗങ്ങളെത്തുമെന്നും പുതിയൊരു ജീവിതം സവാദിന് നല്‍കുകയാണ് ലക്ഷ്യമെന്നും അജിത് കുമാര്‍ അവകാശപ്പെട്ടു.
സംഭവം അറിഞ്ഞ് ആദ്യ രണ്ട് ദിവസം താനിത് വിശ്വസിച്ചതായും എന്നാല്‍ ഇന്‍സ്റ്റഗ്രാം ഐഡി പെണ്‍കുട്ടി പറഞ്ഞതോടെ ഇത് ആളെക്കൂട്ടാനുള്ള പരിപാടിയെന്ന് മനസിലായെന്നും അജിത് കുമാര്‍ പറഞ്ഞു. ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഷഡ്ഡിയും ബ്രെയ്സിയറും മാത്രമിട്ട് ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ടെന്ന് കേരള മെന്‍സ് അസോസിയേഷന്‍ ഭാരവാഹി ആരോപിച്ചു. ഇത്തരമൊരു സംഭവം നടന്നാല്‍ കൂളായി കളിച്ചു ചിരിച്ച് സംസാരിക്കാന്‍ ഒരു പെണ്‍കുട്ടിയ്ക്കും പറ്റില്ലെന്നും തങ്ങള്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയ ശേഷം നടി പുറത്തുവരാറില്ലെന്നും അജിത് കുമാര്‍ പറഞ്ഞു. േകസില്‍ കോടതിയില്‍ അഡ്വ. ആളൂരാണ് ഹാജരാകുകയെന്നും അജിത് കുമാര്‍ പറഞ്ഞു.

Latest News