Sorry, you need to enable JavaScript to visit this website.

ബേട്ടി റുലാവോ; മോഡിയെ പരിഹസിക്കുന്ന ചിത്രവുമായി കോണ്‍ഗ്രസ്

ന്യുദല്‍ഹി- ഗുസ്തി താരം വിനേഷ് ഫോഗട്ട് കരയുന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോഡി നോക്കിനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ്.'ബേട്ടി റുലാവോ' എന്ന അടിക്കുറിപ്പോടെയാണ് മോര്‍ഫ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.  
പ്രധാനമന്ത്രി മോഡി ചുവരിലെ ചിത്രത്തിലേക്ക് ഉറ്റുനോക്കുന്നതാണ് ഫോട്ടോ. അതില്‍ ഫോഗട്ട് കരയുന്നു. ഗുസ്തിക്കാരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ മൗനത്തെ പരിഹസിച്ചുകൊണ്ടാണ്  കോണ്‍ഗ്രസ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അതിനിടെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ അന്തിമ തീരുമാനം വെള്ളിയാഴ്ച ഹരിയാനയില്‍ പ്രഖ്യാപിക്കുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. കര്‍ഷകരും ഹരിയാനയിലെ ഖാപ്പുകളും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ രാഷ്ട്രപതിയെ കാണുമെന്നും സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്നും മുസാഫര്‍നഗറിലെ മെഗാ മീറ്റിങ്ങില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവായ രാകേഷ് ടിക്കായത്ത് പറഞ്ഞു.

മെഡലുകള്‍ ഗംഗയില്‍ ഒഴുക്കരുതെന്ന് ഗുസ്തി താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡലുകള്‍ ലേലത്തിനു വച്ചാല്‍പ്പോലും ലോകം ഒന്നിച്ചെത്തി ലേലം നിര്‍ത്താന്‍ ആവശ്യപ്പെടുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.
''കേന്ദ്രം എന്താണ് ചെയ്യുന്നതെന്ന് എല്ലാവരും മനസിലാക്കണം. ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തു. മുലായം സിങ് യാദവിന്റെ കുടുംബത്തോട് അവരെന്താണ് ചെയ്തതെന്ന് നോക്കൂ. രാജസ്ഥാനിലും അതു തന്നെയാണ് ആവര്‍ത്തിക്കുന്നത്-ടിക്കായത്ത് പറഞ്ഞു.

സമരത്തെ അടിച്ചമര്‍ത്തുന്ന പോലീസ് നിലപാടിനു പിന്നാലെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനായി ഗുസ്തി താരങ്ങള്‍ പോയിരുന്നു. രാകേഷ് ടിക്കായത്തിന്റെ ഇടപെടലിനു പിന്നാലെയാണ് ഗുസ്തി താരങ്ങള്‍ തീരുമാനം മാറ്റിയത്.

 

Latest News