കോട്ടയം - മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത് കേസില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ.പി പുന്നൂസിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.