Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനിലെ ആം ആദ്മി സ്ഥാനാര്‍ഥി ഓടയില്‍ കിടിന്ന് വോട്ട് തേടുന്നു.

കേരളത്തില്‍ ഒരു സ്ഥാനാര്‍ഥി വോട്ട് തേടി കിണറ്റിലിറങ്ങിയത് മലയാളികള്‍ മറന്നിട്ടില്ല. വോട്ടുനേടാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ നമുക്കറിയാം. എന്നാല്‍ ഇതുവരെ ആരും പയറ്റാത്ത വ്യത്യസ്തമായ മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുകയാണ് അയാസ് മേമം മോട്ടിവാല. പാക്കിസ്ഥാനില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സൈബര്‍ ലോകം.
 ജനങ്ങളുടെ പ്രശ്‌നങ്ങള്‍ താന്‍ മനസ്സിലാക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനായാണ് ഇത്തരത്തിലുള്ളൊരു പ്രചാരണ പരിപാടിയുമായി സ്ഥാനാര്‍ത്ഥി രംഗത്തെത്തിയിരിക്കുന്നത്. മത്സരിക്കുന്ന മണ്ഡലത്തിലെ അനാരോഗ്യകരമായ സീവേജ് സംവിധാനത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നതിനായി ഓടയില്‍ കിടന്നാണ് അയാസ് മേമം പ്രചാരണം നടത്തിയത്. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് അയാസ് മേമം ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ മാത്രമല്ല ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒറ്റുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഈ വാര്‍ത്ത. ആം ആദ്മി പാക്കിസ്ഥാന്റെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി നിന്നുകൊണ്ടാണ് അദ്ദേഹം ജനവിധി തേടുന്നത്.ഓടയിലെ മലിന ജലം കുടിക്കുന്നതും മാലിന്യക്കൂമ്പാരത്തിന്റെ അരികിലിരുന്ന് ഭക്ഷണം കഴിക്കുന്നതും റോഡിലെ കുഴിയില്‍ ഇറങ്ങി നില്‍ക്കുന്ന ചിത്രങ്ങളെല്ലാം ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Latest News