കോട്ടയം- എന്‍ എസ് എസിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി മാനേജ്മെന്റ്. പുതിയ അധ്യയന വര്‍ഷം മുതല്‍ എല്ലാ ജീവനക്കാരും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കോളേജ് സെന്‍ട്രല്‍ കമ്മിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. സര്‍ക്കുലറിലെ നിര്‍ദേശപ്രകാരം സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നടത്താനും, ടി വി ഷോകളിലും സംവാദങ്ങളില്‍ പങ്കെടുക്കാനും മാനേജ്മെന്റിന്റെയോ, പ്രിന്‍സിപ്പലിന്റെയോ മുന്‍കൂര്‍ അനുമതി വാങ്ങണം. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ഈ അധ്യയന വര്‍ഷം മുതല്‍ കേരള സര്‍ക്കാര്‍, യുജിസി, യൂണിവേഴ്‌സിറ്റി എന്നിവയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കുലറിന്റെ ഉള്ളടക്കം.