ദുബായ്- ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം സമ്മാനമടിച്ചത് വിശ്വസിക്കാതെ ഇന്ത്യക്കാരന്‍. നറുക്കെടുപ്പിന്റെ പേരില്‍ തട്ടിപ്പുകള്‍ വ്യാപകമായതാണ് സമ്മാനം ലഭിച്ച കാര്യം ഫോണില്‍ അറിയിച്ചപ്പോള്‍ ഇന്ത്യക്കാരനായ നരേഷ് കുമാര്‍ വിശ്വസിക്കാതെ തള്ളിക്കളഞ്ഞത്.
ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ റാഫിള്‍ നറുക്കെടുപ്പിലാണ് അബുദാബിയില്‍ താമസിക്കുന്ന നരേഷ് കുമാറിന് പത്ത് ലക്ഷം ദിര്‍ഹം ലഭിച്ചത്. സ്വദേശമായ രാജസ്ഥാനിലെ ജയ്പൂരിലേക്ക് പോകുമ്പോഴാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ബംബര്‍ സമ്മാനമടിച്ച കാര്യം അറിയിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് വിശദാംശങ്ങള്‍ കൈമറാന്‍ ഇദ്ദേഹം വിസമ്മതിച്ചത്.
ഇതുപോലുള്ള പ്രമോഷന്‍ തട്ടിപ്പുകള്‍ വ്യാപകമായിരിക്കെ എങ്ങനെ വിശ്വസിക്കുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ശരിക്കുമുള്ള സമ്മാനമായതിനാല്‍ ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി. 275-ാം സീരീസില്‍ ടിക്കറ്റ് നമ്പര്‍ 2765 നാണ് ഇദ്ദേഹത്തിന് സമ്മാനമടിച്ചത്.
ഇന്നലെ വിജയികളായി പ്രഖ്യാപിച്ച മൂന്ന് പേര്‍ക്ക് ലക്ഷ്വറി കാറും മോട്ടോര്‍ സൈക്കിളുകളും ലഭിച്ചു. ദുബായില്‍ താമസിക്കുന്ന സിറിയക്കാരന്‍ അബീര്‍ റൂപെര്‍ട്ടിനാണ് പോഷ് പാനമെറ 4 (കരേറ വൈറ്റ്) സ്വന്തമാക്കാനുള്ള ഭാഗ്യം. ടിക്കറ്റ് നമ്പര്‍ 0713.
സൗദി അറേബ്യയില്‍ താമസിക്കുന്ന സുഡാനി പൗരന്‍ മുതാസ് അലി സൂഖി, ദുബായില്‍ താമസിക്കുന്ന ഫിലിപ്പിനോ ലിയണാര്‍ഡോ റിയാറ്റെ എന്നിവര്‍ക്കാണ് മോട്ടോര്‍ സൈക്കിളുകള്‍.
ബിഗ് ടിക്കറ്റ് അബുദാബി റാഫിളില്‍ മലയാളിയായ ടോജോ മാത്യുവിന് 70 ലക്ഷം ദിര്‍ഹം സമ്മാനമടിച്ചതിനു പിന്നാലെയാണ് ദുബായ് ഡ്യൂട്ടി ഫ്രീം നറുക്കെടപ്പ് ഫലവും പുറത്തുവന്നത്.